2014 ജനുവരി 31, വെള്ളിയാഴ്‌ച

അജ്ഞാതന്‍



രാവിലെ എട്ടു മണി. റോഡു വളരെ തിരക്കാണ്. ജോലിക്ക് പോകുന്നവരുടെയും വിദ്യാര്‍ത്ഥികളുടെയും  കച്ചടക്കാരുടെയും മറ്റാവശ്യങ്ങള്‍കായി രാവിലെ തന്നെ വീട് വിട്ടിറിങ്ങിയവരുടെയും  തിരക്ക്. ആ തിരക്കിനിടയില്‍ ഞാനും. 

ബസ്‌ സ്റ്റോപ്പില്‍ ബസ്‌ കാത്തിരിക്കുമ്പോഴാണ് കുറച്ചു ദൂരെ ഒരു ആള്‍കൂട്ടം കണ്ടത്. ഓരോ നിമിഷവും ആള്‍കൂട്ടത്തിന്‍റെ വ്യാപ്തി വലുതായിക്കൊണ്ടിരിക്കുന്നു. എന്താണെന്നറിയാന്‍ മറ്റുള്ളവരെ പോലെ ഞാനും അവിടേക്ക് ലക്ഷ്യമാക്കി നീങ്ങി. ഒരു വൃദ്ധന്‍ റോഡരികില്‍ വീണു കിടക്കുന്നു.  അനക്കമില്ല. അവിടെ കൂടിയിരിക്കുന്നവരാര്‍ക്കും തന്നെ ആരാണെന്ന് അറിയില്ല.

"ഒന്നു രണ്ടു ദിവസായിട്ട്  ഇയാള്‍ ഇവിടിയൊക്കെ  ഉണ്ട്" ഒരാള്‍ പറഞ്ഞു.

"ഇവിടെ അടുത്തൊന്നും ഉള്ളതല്ല"   വേറൊരാള്‍

"നാടും  വീടും വിട്ടു അലഞ്ഞുനടക്കായിരുന്നു എന്ന് തോന്നുന്നു. ആര്‍ക്കറിയാം...എവിടുന്നാണെന്ന്?"

അങ്ങനെ ഓരോരോ അഭിപ്രായങ്ങള്‍

"ജീവനില്ല, പോലീസെത്തിയാല്‍ മാത്രമേ  എന്താ ഏതാണെന്നൊക്കെ തീരുമാനമാകൂ." ആരോ പറഞ്ഞു.


റോഡരികില്‍ അസാധാരണമായ ആള്‍കൂട്ടം കണ്ട് പലരും കാര്യമെന്താണെന്നു അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ചിലര്‍ ബസില്‍ നിന്നും എത്തി നോക്കുന്നു. ചിലര്‍ വാഹനത്തിന്‍റെ ഗ്ലാസ്‌ ഉയര്‍ത്തി കാര്യമെന്തെന്നു അന്വേഷിക്കുന്നു, പോകുന്നു.  ചിലര്‍ വാഹനത്തില്‍ നിന്നിറങ്ങി മൃതശരീരം കണ്ട് തിരിച്ചു പോകുന്നു. ചിലര്‍ ഇനിയുള്ള നടപടികള്‍ എന്താണെന്നറിയാന്‍ അവിടെ തന്നെ നില്‍ക്കുന്നു. ഈ അഞ്ജാതനരാണെന്നറിയാനുള്ള ജിജ്ഞാസ എന്നെയും ആ ആള്‍കൂട്ടത്തിനിടയില്‍ നിര്‍ത്തി.

ആളുകളുടെ കലപിലാരവങ്ങള്‍ക്കിടയില്‍ ഇടയ്ക്കു നിശബ്ദതയും എത്തിനോക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരാള്‍ എന്നെ മോന്നോട്ടു തള്ളിക്കൊണ്ട് എന്‍റെ തോളിനോട് ചേര്‍ന്ന് നിന്നത്. അയാള്‍ മൃതദേഹത്തെ നോക്കി ഒരു നെടുവീര്‍പ്പിട്ടു.  അയാളുടെ നിശ്വാസത്തിനോടൊപ്പം പുറത്തേക്കു വന്ന ആ വാക്ക് എന്‍റെ ചെവിയിലും പതിച്ചു.

".....അച്ഛന്‍..."

"ഇത് നിങ്ങളുടെ....?...."

ആ ചോദ്യം മുഴിമിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും അയാളുടെ  കൈ പിന്നിലോട്ടു വലിച്ചു കൊണ്ട് അയാളുടെ ഭാര്യ അയാളെ
 തിടുക്കത്തില്‍ കൊണ്ടു പോയി.

ഞാന്‍ അവരെ പിന്തുടര്‍ന്നു.
അപ്പോഴും ആ സ്ത്രീ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

"നിങ്ങള്‍ക്കിത് എന്തിന്‍റെ കുഴപ്പാ...?, ടൈം എത്രായീന്നാ വിചാരം ?...ഇനിയും വൈകിയാല്‍ നമ്മുടെ ഫ്ലൈറ്റ് മിസ്സ്‌ ആവും. അറിയാലോ നാളെ ജോലിക്ക് കയറാനുള്ളതാ..."

ആ ആള്‍ക്കൂട്ടത്തെ ഒന്നു കൂടെ തിരിഞ്ഞു നോക്കി അയാള്‍ കാറില്‍ കയറി വാതിലടച്ചു.

ഞാന്‍ ആകെ സ്തബ്ദനായി അവിടെ നിന്നു. അല്‍പസമയം എന്‍റെ കണ്ണുകള്‍ ആ കാര്‍ പോയ വഴിയെ പിന്തുടര്‍ന്നു.

തിരികെ ആള്‍ക്കൂട്ടത്തിനിടയിലേക്ക്  ഞാന്‍  നീങ്ങിയപ്പോഴേക്കും പോലീസ് വന്നു അനന്തര നടപടികള്‍ തുടങ്ങിയിരുന്നു. വൈകാതെ തന്നെ ഒരു ആംബുലെന്‍സ് വന്നു മൃതശരീരം കൊണ്ടുപോയി. അല്പസമയത്തിനു ശേഷം ആള്‍കൂട്ടവും ഇല്ലാതായി.

പിറ്റേന്ന്...

 പത്രത്തിന്‍റെ ചരമ കോളത്തില്‍ ഒരു വാര്‍ത്ത.
'അഞ്ജാതന്‍റെ  മൃതദേഹം റോഡരികില്‍ ' കൂടെ താടി കൂട്ടിക്കെട്ടിയ, പാതിയടഞ്ഞ കണ്ണുകളുമായി ഒരു വൃദ്ധന്‍റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രവും .

3 അഭിപ്രായങ്ങൾ:

  1. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന മക്കള്‍ ഒരിക്കലും ഓര്‍ക്കുന്നില്ല ഒരിക്കല്‍ തനിക്കും ഇതേ അവസ്ഥ വരും എന്ന് , ഒരു കുഞ്ഞു കഥയില്‍ നല്ലൊരു സന്തേശം നല്‍കാന്‍ കഴിഞ്ഞു , ആശംസകള്‍.
    ---------------------------------
    ആദ്യ ഫോളോവര്‍ ആവാനുള്ള അവസരം കളയുന്നില്ല , പിന്തുടര്‍ന്ന് പോകുന്നു.

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായത്തിനു നന്ദി....
    and... thanks for being my follower...

    മറുപടിഇല്ലാതാക്കൂ
  3. സത്വബോധം നഷ്ടപ്പെട്ട മനിതന്‍ അറിവില്‍ നിന്ന് അഞ്ജത വര്‍ധിക്കുന്നപ്പിക്കുന്നു !
    കൂടുതല്‍ നന്നായി എഴുതുക
    നല്ല ആശംസകളോടെ
    @srus..

    മറുപടിഇല്ലാതാക്കൂ